വാഴ്വാന്തോൾ

 

_MG_8725കാടായ കാടും, മേടായ മേടും, വെള്ളച്ചാട്ടങ്ങളും, പാറക്കൂട്ടങ്ങളും സസ്യ ജന്തുജാലങ്ങളെയും ഒക്കെ മനപ്പാടമാക്കിയ സാക്ഷാൽ ഭഗവാൻ കാണി മൂപ്പന്റെ സ്വന്തം കാട്. ബോണക്കാടിനു സമീപം വാഴ്വാന്തോൾ വെള്ളച്ചാട്ടത്തിലേക്ക് ഒരു യാത്ര പോകണമെന്ന് ഒരുപാട് നാളായീ വിചാരിക്കുന്നു. 6 മാസങ്ങൾക്ക് മുന്നേ ശ്യാമിനോടോപ്പം നടത്തിയ പൊന്മുടി യാത്ര കഴിഞ്ഞു വരുമ്പോൾ ഞങ്ങൾ കാണിതടം ചെക്ക്‌ പോസ്റ്റ്‌ വരെ എത്തിയെങ്കിലും മറ്റൊരു വിനോദ സഞ്ചാരിയുടെ അപകട മരണത്തെതുടർന്ന് വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളെ വിടുന്നത് നിരോധിച്ചിരിക്കുകയാണ് എന്ന വിവരമാണ് അറിയാൻ കഴിഞ്ഞത്. അധികൃതരുടെ വാക്കുകൾ കേൾക്കാതെ ആഴമേറിയ വെള്ളചാട്ടതിലെക്കിറങ്ങി അപകടങ്ങൾ പതിവായതോടുകൂടി പ്രകൃതിയുടെ ഈ അത്ഭുത സൃഷ്ടി സാധാരണക്കാരിൽ നിന്നും മറച്ചുപിടിക്കപെടുമായിരുന്നു. എന്നാൽ ഇപ്പോൾ KTDC തന്നെ നടത്തുന്ന പാകേജിലൂടെ എല്ലാവർക്കും കാടിനുള്ളിലെ ഈ സുന്ദര വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം . ഇത്തവണ തിരുവന്തപുരം ഫോറെസ്റ്റ് ഒഫീസിൽ നിന്നും മുൻ‌കൂർ അനുമതി വാങ്ങി പുറപെടുമ്പോൾ ശ്യാമും ഒപ്പമുണ്ടാവണമെന്നു എനിക്ക് തോന്നി. _MG_8730 _MG_8750 _MG_8861 _MG_8879 _MG_8715

അങ്ങനെ ഒരു അവധി ദിവസം രാവിലെ ബൈക്കിൽ ബോണക്കാടെക്ക് പുറപെട്ട ഞങ്ങൾ 8 മണിയോട് കൂടി കാണിതടം ചെക്ക്‌ പോസ്റിലെത്തി. തിരുവനന്ത പുരത്ത് നിന്നും 43 കിമി അകലെയാണ് കാണിതടം ചെക്ക്‌ പോസ്റ്റ്‌. ഇവിടെ നിന്നും 800 മി പോയാൽ ചാത്തൻകോട് എന്ന ആദിവാസി ഊരിലെതാം അവിടെ നിന്നുമാണ് വെള്ളച്ചാട്ടത്തിലേക്കുള്ള നടത്തം തുടങ്ങേണ്ടത്.   വിതുര പൊന്മുടി റോടിൽ 2.5 കിമി പിന്നിട്ട ശേഷം വലത്തേക്ക് തിരിഞ്ഞു ജേർസി ഫാം റോഡിലൂടെ 9 കിമി സഞ്ചരിച്ചാൽ കാണിതടം ചെക്ക്പോസ്റ്റ് ആയീ. ഇവിടെ നിന്നും 13 കിമി യാത്ര ചെയ്താൽ ബോണകാട് എത്താം.

IMG_9024 IMG_9018 IMG_8595 IMG_8594 IMG_8596ഞങ്ങൾക്കായീ അറേഞ്ച് ചെയ്തിരുന്ന ഗൈഡ് എത്താൻ വൈകിയതിനാൽ 8.30 യോടുകൂടി മാത്രമേ ഞങ്ങൾക്ക് പുറപെടാനായുള്ളൂ. ചാത്തൻകോട് ബൈക് പാർക്ക്‌ ചെയ്ത ശേഷം ഭഗവാൻ കാണിയുടെ മൂത്ത മകൻ മല്ലനാണ് ഞങ്ങളുടെ ഗൈഡ് ആയ ചന്ദ്രൻ ചേട്ടനെ ഞങ്ങൾക്ക് പരിച്ചയപെടുതിയത്. ഭഗവാൻ കാണിയുടെ ഇളയ മകനാണ് ചന്ദ്രൻ. ഭഗവാൻ കാണി മൂപനെ കുറിച്ച് മുന്പും കേട്ടിട്ടുണ്ടെങ്കിലും അദ്ധേഹത്തെ നേരിട്ട് കാണാൻ കഴിയാത്തതിൽ നിരാശ തോന്നി. അദ്ധേഹത്തിന്റെ പുതുതലമുറയോടൊപ്പം നടത്തം ആരംഭിച്ചപ്പോൾ ഈ കൊടുംകാടിനെ കുറിച്ചറിയാവുന്ന ഒരു വലിയ വിജ്ഞാനകോശം തന്നെയാണ് മൂപ്പന്റെ വേർപാടിലൂടെ പാരിസ്ഥിതിക ലോകത്തിനു നഷ്ടമായതെന്ന് തോന്നിപോയ്‌. 8 വർഷം മുൻപു വേർപിരിഞ്ഞ മൂപ്പൻ പരിസ്ഥിതി പഠനത്തിനും സസ്യ ജന്തുജാലങ്ങളുടെ സെൻസെസിനും ഗവേഷകർക്കുമൊക്കെ ഒട്ടനവധി സഹായങ്ങൾ ചെയ്തിരുന്നു. IMG_8598 IMG_8597 IMG_8604 IMG_8608 IMG_8607തോടയാറിനു സമീപത്തുകൂടി ആയിരുന്നു ഞങ്ങൾ യാത്ര ആരംഭിച്ചത്. ബോണക്കാടിനു സമീപം ചെമ്മുഞ്ചി മോട്ടയിൽ നിന്നും ഉത്ഭവിക്കുന്ന 3 ആറുകളിൽ ഒന്നാണ് തോടയാറായ് ഒഴുകി പേപ്പാറ ഡാമിൽ പതിക്കുന്നത്. പേപ്പാറ ഡാമിൽ നിന്നും ഒഴുകുന്ന ജലം അരുവിക്കര ഡാമിലേക്കും അവിടെ നിന്നും കരമനയാറായും ഒഴുകും.. മറ്റൊന്ന് കല്ലാറായീ ഒഴുകുമ്പോൾ മുന്നാമാതെത് പേയാറായി ഒഴുകി തമിഴ്നാട്ടിലെ അംബാസമുദ്രതിലെതുന്നു. പാണ്ടിപത്ത് മലനിരകളുടെ താഴെയാണ് ചെമ്മുഞ്ചിമോട്ട. ബോണക്കാട് നിന്നും 10 മൈലുകൾ സഞ്ചരിച്ചാണ് പാണ്ടിപത്തിലെതുക. 9 ആം മൈലിൽ നിന്നുമാണ് തോടയാറിനറെ ഉത്ഭവം.

_MG_8632 _MG_8648 _MG_8652 _MG_8680 _MG_8684 _MG_8775 IMG_8611 IMG_8614 IMG_8617 IMG_8624 IMG_8641 IMG_8701തുടക്കത്തിൽ ഒരു യൂകാലി തോട്ടത്തിന് സമീപത്തുകൂടിയാണ് യാത്രയെങ്കിലും വളരെപെട്ടന്ന് തന്നെ നാം നിബിഡ വനത്തിലേക്ക് പ്രവേശിക്കും.സാമന്യം നല്ല അടിക്കാടുള്ളതിനാൽ പുൽച്ചാടികളും തേരട്ടകളും തവളകളും ധാരാളമായീ കാണപെട്ടു. ഒരു ഒറ്റയടി പാതയിലൂടെ നീങ്ങിയ ഞങ്ങൾ വളരെപെട്ടന്ന് തന്നെ ഉൾ വനത്തിലേകെത്തിയിരുന്നു. ചാത്തൻകോട് നിന്നും 2.5 കിമി ഉൾ വനത്തിലൂടെ നടന്നു വേണം വാഴ്വാന്തോൾ വെള്ളചാട്ടതിലെത്താൻ.ആറിനു സമാന്തരമായീ തന്നെ നടക്കുന്നതിനാൽ ദാഹം മാറ്റുവാനോ തണുത്തവെള്ളത്തിൽ മുഖം കഴുകി ക്ഷീണമകറ്റുവാനോ പ്രയാസമില്ല.

_MG_8903 _MG_8873 _MG_8780 _MG_8779 _MG_8689ഭൂരിഭാഗം ഭാഗങ്ങളിലും നാം നിരപ്പായ പാതയിലൂടെയാണ് നടക്കേണ്ടത്‌. ചിലയിടങ്ങളിൽ മാത്രം പാറകളും ചെറിയ ചരിവുകളും കയറിയിറങ്ങേണ്ടാതായ് വന്നു. ഒരു മണികൂർ കൊണ്ട് ഞങ്ങൾ കൂറ്റൻ പാറയുടെ ചെരിവുകൾ കൊണ്ട് ഗുഹകളായ് രൂപപെട്ട മുതിയാൻ കെട്ട് അപ്പും കണ്ണാടി അപ്പും പിന്നിട്ടു.

IMG_8698 IMG_8674പിന്നിട്ട വഴികളിലേറെയും ആനത്താരകൾ ആയിരുന്നു. ഇല്ലികാടുകളിലും മരങ്ങളിലും പാറകളിലും മണ്‍തിട്ടകലിലുമൊക്കെ അവറ്റകൾ തങ്ങളുടെ സാമീപ്യം അറിയിച്ചുകൊണ്ടിരുന്നു.

_MG_8722 _MG_8750 _MG_8730 _MG_8736ഒടുവിൽ ഏതാണ്ട് 1.5 മണികൂർ നടത്തത്തിനു ശേഷം ഞങ്ങൾ വാഴ്വന്തോളിന്റെ മായികലോകത്തിലേക്കെത്തി. ഒരുപാടൊന്നും സഞ്ചാരികളില്ലാത്തതിനാലും കൊടുംകാടിനു നടുവിലായതിനാലും മാലിന്യങ്ങളും കടന്നുകയറ്റങ്ങളും ഒന്നുമില്ലാതെ പ്രകൃതിയുടെ രൗദ്രതയിൽ വാഴ്വാന്തോൾ അതീവ സുന്ദരിയായി കാണപെട്ടു. മൂന്നു തട്ടുകളിലായീ ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി പറഞ്ഞറിയിക്കുവാൻ പ്രയാസം തന്നെ. ഒന്നും രണ്ടും തട്ടുകളിൽ ആഴമേറിയ കുഴികൾ  ഇല്ലാത്തതിനാൽ ഇവിടെ ഇറങ്ങി കുളിക്കാൻ ഗൈഡ് അനുമതി നല്കും. കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ഇവിടം ഇഷ്ടമാകും. ഗൈഡ് പറയുന്ന പോലെ കേട്ട് നില്ക്കുകയാണെങ്കിൽ യാതൊരു ഭയപാടോടും കൂടാതെ ഇവിടെ ചിലവഴിക്കാം. മൂന്നാമത്തെ തട്ടിലേക്ക് കയറുവാൻ ഒരല്പം ക്ലേശകരമായ കയറ്റമാണ് എന്നാൽ അവിടെ എത്തിച്ചേരുമ്പോൾ നാം എല്ലാം മറക്കും. ഏതാണ്ട് 80 അടി പൊക്കത്തിൽ നിന്നും താഴേക്കു വീഴുന്ന വെള്ളച്ചാട്ടത്തിന്റെ നേരെ മുന്നിലേക്കാണ്‌ നാം എത്തുന്നത്‌.

_MG_8861 _MG_8857 _MG_8849ഇവിടം വളരെ അപകടകരമാണ്. വർഷങ്ങളായ് വെള്ളം വീണു രൂപാന്തരപെട്ട കുഴികൾക്ക് 30 അടിക്കു മുകളിൽ ആഴമുണ്ടാകും എന്ന് ചന്ദ്രൻ ചേട്ടൻ പറഞ്ഞപ്പോൾ അതിലൊട്ടും അസത്യമുണ്ടെന്നു തോന്നിയില്ല. കടുമ്പച്ചനിറത്തിലുള്ള വെള്ളം തന്നെ അതിന്റെ ആഴത്തിനെ പ്രതിഫലിച്ചു. 8 മാസങ്ങൾക്ക് മുൻപ് ഒരു എഞ്ചിനീയറിംഗ് വിദ്യാർഥിയുടെ ജീവൻ നഷ്ടപെട്ടതും ഈ ആഴങ്ങളിൽ ആയിരുന്നു.

_MG_8761 _MG_8879 _MG_8883ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ വെള്ളചാട്ടങ്ങളിൽ ഒന്നാണ് വാഴ്വാന്തോൾ. സ്വന്തം നാട്ടിൽ ഇത്രയേറെ മനോഹരമായ ഒരു കാഴ്ച ഞാൻ ഇത്രനാളും അറിയാതെ പോയത് എങ്ങനെയെന്നു ഞാൻ അത്ഭുതപെട്ടു. പ്രത്യേക അനുമതി നേടിയിരുന്നതിനാൽ കുറച്ചുകൂടി മുന്നോട്ടു പോകാനായിരുന്നു ഞങ്ങളുടെ പ്ലാൻ. സാധാരണ സഞ്ചാരികൾ പോകാത്ത വഴിയായിരുന്നതിനാൽ അത്യധികം പ്രയാസം നിറഞ്ഞതായിരുന്നു പിന്നീടുള്ള വഴികൾ. കുത്തനെയുള്ള കയറ്റങ്ങൾ ഞങ്ങൾ ആയസപെട്ടു കടന്നു.വള്ളികളിൽ പിടിച്ചും ചെറിയ മരങ്ങളിൽ താങ്ങിയുമൊക്കെയാണ് ഞങ്ങൾ മുന്നോട്ടു പോയത്. പക്ഷെ ആയാസകരമായ ആ യാത്ര ഏറ്റവും മനോഹരമായ ദ്രിശ്യവിരുന്നാണ് ഞങ്ങൾക്ക് സമ്മാനിച്ചത്‌. മുന്നോട്ടു പോകവേ ഉയരത്തിൽ നിന്നും വെള്ളം പതിക്കുന്ന ഒച്ച കേൾകാമായിരുന്നു. ഞങ്ങളെ സുരക്ഷിതമായീ ഒരിടത് നിർത്തി ചന്ദ്രൻ ചേട്ടൻ അവിടെക്കെത്താൻ വഴിയുണ്ടോയെന്നു നോക്കുവാൻ പോയ്‌ അല്പസമയത്തിനുള്ളിൽ മടങ്ങി വന്നു. കുറച്ചു പ്രയാസവും അപകടവും നിറഞ്ഞ വഴിയാണ് എന്ന് പറഞ്ഞാണ് ഞങ്ങളെ കൂടെ കൂട്ടിയത്. ഒരു വലിയ ഇല്ലികാടിനകതുകൂടി കടന്നു മനോഹരമായ മറ്റൊരു വെള്ളച്ചാട്ടത്തിനു മുന്നിലാണ് ഞങ്ങൾ എത്തിയത്. ഇതുവരെ മറ്റു സഞ്ചാരികളൊന്നും ഇവിടെക്കെതിയിട്ടില്ല എന്നറിഞ്ഞപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നി. ആർത്തു വീഴുന്ന വെള്ളത്തിൽ പ്രതിഫലിച്ചിരുന്ന  സൂര്യരശ്മികൾ പലവർണങ്ങൾ തീർത്തു.

_MG_8913 _MG_8912 _MG_8840 IMG_8743 IMG_8921 മനസ്സും ശരീരവും തണുത്ത യാത്ര അവസാനിപിക്കാൻ സമയമായിരുന്നു. 12.30 യോട് കൂടി തിരികെ നടക്കാൻ ആരംഭിച്ച ഞങ്ങൾ 2 മണിയോടെ തിരികെ ബൈക്ക് പാർക്ക്‌ ചെയ്തിരുന്ന സ്ഥലത്തെത്തി. തിരികെ വരുമ്പോൾ ഞങ്ങൾ ആദിവാസി ഊരുകൾക്ക് സമീപത്തുകൂടിയാണ് വന്നത്. പേപ്പാറ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് എത്താനായെങ്കിലും ജലനിരപ്പ്‌ വളരെ കൂടുതൽ ആയിരുന്നതിനാൽ നന്നായീ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞില്ല.

IMG_8931 IMG_8926 IMG_8930അപ്പോഴേക്കും ചെറുതായീ ക്ഷീണം തോന്നിതുടങ്ങിയിരുന്നു. 2  മണിയോടെ ആ സുന്ദര പ്രപഞ്ചതോട് വിടപറഞ്ഞു തിരികെ നഗരത്തിന്റെ തിരക്കുകളിലേക്ക് നീങ്ങുമ്പോൾ പാണ്ടിപത്തും, ചെമ്മുഞ്ചിമൊട്ടയും, ബോണക്കാടും, അതിരുമലയും അഗസ്ത്യമലയുമൊക്കെ ഇനിയും ഇങ്ങോട്ട് വരുവാനുള്ള കാരണങ്ങളായ് ഞങ്ങൾക്ക് പിറകിൽ തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു. ഫോറെസ്റ്റ് ഓഫീസിലെ സുനിൽ സാറിനെ പോലെയും , കാണിതടം ചെക്ക്പോസ്റ്റിലെ അനിൽ, ജയകുമാർ , ചാത്തൻകോട് ഊരിലെ മല്ലനെയും ചന്ദ്രനേയും പോലെ കുറെ നല്ല സൗഹൃദങ്ങളും ഈ യാത്രയുടെ നല്ല ഓർമകളുടെ കൂടെ ……

**************************************

 Click here to read in English

my face book profile 

 

17 Comments
  1. vazhvanthol velachattam veyanayiloode anubavichu ariyan sadhichathil santhosham .. ee vayananubavam samanicha rakeshnu pratheekam nanni ariyikunu..

  2. Rakesh eatta. Nammade naattilum enganokke sthalangalundo… entha photos. gods own country nnokke parayunathu feel cheyyunnathu ethokke kaanumbazha..

    • yes Dhanesh… there are lot of heavenly places in our land. We dont have to go abroad spending thousands of rupees. if we have the interest we can see lot of such places. I also came to know about some other places also in that vicinity which i am planning to do in the near future.

  3. worth reading rakesh etta. Vayichapo kanaan kothy aagunna sthalam. Ezhuthiloode vazhatholne aduth ethuchathinu thank you.

    • Thank you for paying the visit Anish…Mallam chetan was not our guide. Chandran was the one who accompanied us. he was not that talkative. I have collected the details through some other sources. Some old acquaintances in forest department and all.

  4. Pingback: Nature Calling | Vazhvanthol Falls Trek – Bonacaud Trivandrum

  5. വലിച്ചുനീട്ടലുകളില്ലാത്ത എഴുത്ത് . ഒന്നുകിൽ യാത്ര അല്ലെങ്കിൽ എഴുത്ത് എന്നായിരുന്നു രീതി.ഇപ്പൊ യാത്രയും എഴുത്തും എന്നുഒരുമിച്ച് കൊണ്ടുപോകണമെന്ന് തോന്നിത്തുടങ്ങി… truly inspiring രാകേഷ്.

    • ഏതു വലിയ സന്തോഷവും മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ ആണ് അർദ്ധവതാവുന്നത്. 10 വർഷങ്ങളായ് നടത്തുന്ന യാത്രകളിൽ ചുരുങ്ങിയവ മാത്രമേ എല്ലവരുമായ് പങ്കുവയ്ക്കാൻ സാധിച്ചുള്ളൂ എന്ന് നിരാശപെടുന്നു ഞാൻ. നിങ്ങളിലൊരാൾ ഇതിഷ്ടപെട്ടു വായിക്കുന്നത് തന്നെയാണ് എൻറെ തൃപ്തി … ഇനിയും നല്ല യാത്രാകുറിപ്പുകൾ ചെയ്യണമെന്നുണ്ട് … സിമിയുടെ വിലപെട്ട സമയത്തിന് നന്ദി… തിരികെ വരുക…

  6. Rakesh etta really interesting one…
    I think one other water fall is in same road in name. ‘Makki’ water falls.
    Waiting for ur next travel update…

    • yeah there are so many falls in this area deep inside the woods… lot to explore there… tight schedule in work …dont get much time now a days…

  7. Woow I had dedicate my 21years of my life in search of nature’s beauty and sights in Western Ghats area but still a lot to know…which I know but never thought such a wonderful marvelous dense forest with a awesome magnificent waterfall hidsen lies all through these years on ways unbelievable. ..man I am really found of you man…I like to meet at least once in our lifetime. ..Thanks a lot…and excellent writings too. …

    • Not only this Sonu there are hundreds of such untapped serene places in out western ghats.. I am doing a project on 50 such unknown water falls in western ghats and is in the due course of the search and documentation. Dont know when i can complete that as nowadays am getting stuffed up in lot of work and barely get time for dedicating. U can also be a part of that if you wish… let me know if you know any such places we can go explore together… Regular tourist places should be avoided… Thanks for your valuable time spend to go through the contents… do visit again..

    • Thanks Sonu …thanks for sharing your number. Will get in touch some time… If you want to contact me you may dial 9745112411

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>