പാപ്പാനിതോട് വെള്ളച്ചാട്ടത്തിലേക്ക് ഒരു യാത്ര

_MG_9260 അടുത്തിടെ തിരക്കേറിയ ചില ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് നടത്തിയ യാത്രകൾ മനസിനൊട്ടും സുഖകരമായിരുന്നില്ല. വാണിജ്യവൽകരണത്തിന്റെ അതിപ്രസരം മൂലം തനിമ നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയുടെ വിഷാദ ഭാവം മാത്രമേ മനസ്സിൽ പതിഞ്ഞുളൂ. അതൊരു അസ്വരസ്യമായീ ഉള്ളിൽ നിറഞ്ഞപ്പോൾ ആണ് സാറിന്റെ കാൾ വന്നത്. കോലഹലമെട്ടിലെക്കുള്ള യാത്രാവിവരണത്തിൽ മനോജ്‌ സാറിനെ ഞാൻ നിങ്ങൾക്ക് പരിചയപെടുത്തിയിരുന്നു. എന്ന സംഘടനയുടെ സജീവ സാന്നിധ്യമായ മനോജ്‌ സർ എന്നെ പാപ്പാനിതോട് വെള്ളച്ചാട്ടത്തിന്റെ മായികലോകതെക്കാണ് ക്ഷണിച്ചത്. (കാടിനെ ഇഷ്ടപെടുന്ന പ്രകൃതിയെ ഇഷ്ടപെടുന്ന മലകളും കുന്നുകളും വെള്ളച്ചാട്ടങ്ങളും ചോലക്കാടുകളുമൊക്കെ മനുഷ്യനു കിട്ടിയ ഏറ്റവും വലിയ വരദാനമാണെന്നു വിശ്വസിക്കുന്ന ഒരുകൂട്ടം പ്രകൃതിസ്നേഹികളുടെ കൂട്ടായ്മയാണ് പ്ലനെറ്റ്ഗ്രീൻ)

_MG_9267 _MG_9258പാപ്പാനിതോടിനെ കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. ഒരുപക്ഷെ കേരളത്തിലെത്തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമായേക്കാവുന്ന ഈ ദ്രിശ്യ വിസ്മയം പുറംലോകത്തിന്റെ കടന്നുകയറ്റങ്ങളിൽ നിന്നും ഒരുപാടകലെ വെംബിളി എസ്റ്റേറ്റിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. എന്റെ പരിമിതമായ അറിവിൽ മുന്നാർ രാജമല റോഡിൽ 10 കിമി അകലെയുള്ള ന്യായമക്കാട്‌ വെള്ളച്ചാട്ടമാണ് ഇന്ന് കേരളത്തിലെ ഏറ്റവും പൊക്കംകൂടിയ വെള്ളച്ചാട്ടം. മീശപ്പുലിമല യാത്രയിലാണെന്നു തോന്നുന്നു ഞാനാദ്യമായ് ഈ വെള്ളച്ചാട്ടം കണ്ടത്.ഏകദേശം 400 അടി ഉയരത്തിൽ നിന്നുമാണ് ഇവിടെ വെള്ളം താഴേക്ക്‌ പതിക്കുന്നത് എന്നാൽ മൂന്നു തട്ടുകളിലായി ഒഴുകുന്ന പാപ്പാനിതോട് ഒറ്റനോട്ടത്തിൽത്തന്നെ ഏകദേശം 600 അടിക്കു മുകളിൽ ഉയരം തോന്നിക്കുന്നു.  മറ്റു രണ്ടു തട്ടുകൾ കാടിനുള്ളിലായതിനാൽ ആകാശത്തുനിന്നുള്ള നോട്ടത്തിൽ മാത്രമേ ഈ വെള്ളച്ചാട്ടത്തെ മുഴുവനായ് കാണാനാവൂ.

IMG_9299 IMG_9271ഏന്തയാർ നിന്നും ഉറുംമ്പിക്കരയിലേക്കുള്ള വഴിയിൽ ഏകദേശം 3.5 കിമി സഞ്ചരിച്ചാൽ പാപ്പാനിതോടെത്താം.  വെംബിളി എസ്റ്റേറ്റിനുള്ളിലൂടെയാണ് സഞ്ചരിക്കേണ്ടത്. തുലാമഴ തങ്ങിനിന്ന ഒരു അവധിദിവസം അതിരാവിലെ കോട്ടയത്ത്‌ നിന്നും പുറപെട്ട ഞാൻ 6 മണിയോടുകൂടി മനോജ്സാറിന്റെ വീട്ടിലെത്തി. വൈകാതെതന്നെ പുറപെട്ട ഞങ്ങൾഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ വെംബിളി എസ്റ്റേറ്റിനുള്ളിൽ പ്രവേശിച്ചു. 1 കിമി പിന്നിടുമ്പോൾ ആദ്യ വളവിൽ തന്നെ പാപ്പാനിതോടിന്റെ വിദൂരദ്രിശ്യം കാണാനാകും. രണ്ടാമത്തെ വളവിൽ നിന്നും വലത്തുവശതേക്കുള്ള കുണ്ടും കുഴികളും പാറക്കല്ലുകളും ചെളിയും നിറഞ്ഞ ഒറ്റയടി പാതയിലൂടെ 1km സാഹസികമായി ബൈക്ക് ഓടിച്ചു ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ ഏകദേശം അടുതെത്തി 500 മീറ്ററോളം നടന്നാൽ മാത്രമേ വെള്ളച്ചാട്ടത്തിന്റെ മുന്നിലെത്താനാകൂ. സൂര്യനുദിക്കാത്ത പകലിന്റെ വെളിച്ചം മാത്രമേ അപ്പോഴുണ്ടായിരുന്നുളൂ. വെള്ളച്ചാട്ടത്തിന്റെ അടിയിൽ നിന്ന് മുകളിലേക്ക് നോക്കുമ്പോൾ ഏറ്റവും മുകളിലത്തെ പാറ ആകാശം തൊട്ടുനിൽകുന്ന പോലെതോന്നും. അതിനുമുകളിലൂടെ ഒഴുകി വരുന്ന വെള്ളം ആകാശത്തുനിന്നുമാണോ വീഴുന്നതെന്ന് തോന്നിപോകും. പാപ്പാനിതോടിന്റെ മറ്റൊരു പ്രത്യേകത ഇത്ര ഉയരത്തിൽ നിന്നും വെള്ളം ഒഴുകിവീണിട്ടും വെള്ളച്ചാട്ടത്തിന്റെ അടിയിൽ അപകടകരമായ കുഴികളോ കയങ്ങളോ  ഇല്ല എന്നുള്ളതാണ്. ഏതു കൊച്ചുകുട്ടിക്കും വെള്ളച്ചാട്ടത്തിന്റെ അടിയിൽ കുളിക്കാം. വഴുക്കലുള്ള പാറകൾ ശ്രധിക്കണമെന്നുമാത്രം.

_MG_9305 _MG_9361 _MG_9245 _MG_9242IMG_9353 IMG_9355 _MG_9351വെള്ളച്ചാട്ടത്തിന്റെ മറ്റു രണ്ടു തട്ടുകൾ കാടിനുള്ളിലായതിനാൽ കാൽനടയായ്‌ പോയി മാത്രമേ അവ കാണാനാവൂ. കുറച്ചു കഠിനമേറിയ യാത്രയാണെങ്കിലും  ഉൾകാട്ടിലേക്കുള്ള നടത്തം അത്യന്തം മനോഹരവും സാഹസികവുമാണ്‌. ചിലയിടങ്ങളിൽ ആറിനുകുറുകെ നടന്നും വഴുവഴുക്കുള്ള പാറകളിൽ ചവിട്ടിയും വള്ളികളിൽ തൂങ്ങിയുമൊക്കെയാണ് യാത്ര. ഈ കാടിനെ അടുത്തറിയാവുന്ന മനോജ്സാറിന്റെ കൂടെയായതിനാൽ അപകടമൊന്നും കൂടാതെ ഈ സുന്ദരലോകത്തിൽ ഞാൻ അലഞ്ഞു നടന്നു.  ഉച്ചയോടെ ആ സുന്ദര ലോകത്തോട്‌ വിടപറഞ്ഞ് മടങ്ങുമ്പോൾ കണ്ണും മനസും കുളിരണിജ്ഞ  കുറെ ഓർമ്മകൾ ഉൽമനസിൽ നിറഞ്ഞുനിന്നിരുന്നു.

കേരളത്തിന്റെ ടൂറിസം മാപ്പിൽ ഇന്നോളം ഇടം നേടിയിട്ടില്ലാത്ത പാപ്പാനിതോട് ആ കാരണം കൊണ്ടുതന്നെ മലിനീകരണങ്ങളിൽ നിന്നും മറ്റു കടന്നുകയറ്റങ്ങളിൽ അകന്നുമാറി നിൽകുന്നു. തന്റെ സ്വകാര്യ സൗന്ദര്യം ആരെയും കാണിക്കുവാൻ ആഗ്രഹിക്കാത്ത ഒരു കന്യകയുടെ ഭാവത്തോടെ പാപ്പാനിതോട് വന്യതക്കുള്ളിൽ മറഞ്ഞിരിക്കുന്നു. അതിനു എക്കാലവും ആയുസ്സ് നേർന്നുകൊണ്ട് നിർത്തട്ടെ….

14 Comments
  1. Yet another travelogue..
    Really interesting one..
    Photos saying natural beauty of our gods on country..

    Waiting for ur next update Rakesh etta..

  2. ഇ സൈറ്റ് വളരെ നല്ല യാത്ര വിവ്വരണം പ്രകൃതി കുറിച്ച് നല്ക്കുന്നു.
    ..very good photos ……..

  3. I came to know about this blog through one of my friend … We both like to travel and explore the nature and creations of god .. Rakesh sir its so nice to see this Blog .. This blog will help us to explore more about our own place .. Thank alot rakesh sir :)

    • Hi Pranav…

      Thanks for visiting the site Good to know that the content was intersting and useful to you… Keep on travelling and exploring..preserve the nature in its own state.. would like to keep in touch… let me know if you are interested to join for future trip/treks… New events will be updated iin the events page of the site… Let me know if you are interested to join …we can travel together also… My contact details are there in the contact page of the site.

  4. Superb rakesh bhai….
    I’m so interested for, travelling and trekking to the places like this Pappanithodu…&Meeshapulimala…but i have no time during these days…u r so blessed to visit these places…

    • Hi manu

      Dont say that you don’t have time. If we really want to make it it will happen. If you say that you don’t get time to live then why do you want to work. I am also working in tight schedule in an MNC and I manage to travel in Alternate week end only. What all happens and wherever I am I will be in the office on Monday. Traveling is my passion and I make my time do that. I haven’t even taken 1 Day leave in my entire career for traveling.(have taken leaves for other things). there is a saying ” if your really desire for something then the whole world starts to conspire for you to achieve that”. It is never late. You can still do it. Any support required from my side ..I am more than happy to help you. please take my words on the right sense. I didn’t meant to offend you by any words. Good to have acquainted with you. Visit again. Visitors and readers like you always are an inspiration.

  5. ഈ ട്രാവലോഗ് ഒക്കെ കണ്ടിട്ട്,,, എനിക്കും നിങ്ങളുടെ കൂടെ വന്നാൽ കൊള്ളാമെന്നുണ്ട്…..

    U r so luckiest person….

    ഭൂമിയിൽ ജീവിക്കുനിടത്തോളം, ഭൂമിയുടെ സൗന്ദര്യം നമ്മളാൽ കഴിയുന്ന അത്രേം കണ്ടു തീർക്കണം എന്നുള്ളത് എന്റെയും ഒരു aim ആണ്….

    • കുറച്ചുകാലമേ നാം ജീവിക്കുന്നുള്ളൂ …വർഷങ്ങൾക്കു ശേഷം വാർധക്യ രോഗങ്ങൾ പിടിപെട്ടു ഒന്നും ചെയ്യാനാവാതെ പോയകാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ചെയ്യാതെ മാറ്റിവെച്ച കാര്യങ്ങൾ മാത്രമാവരുത് … ഓരോ യാത്രകളും അനുഭവങ്ങളാണ് … വീടിനും നാടിനും കുടുംബത്തിനും വേണ്ടി ജീവിച്ചു എന്ന് വീമ്പിളക്കുന്ന ഓരോ മനുഷ്യനും മറന്നു പോകുന്ന, ഒരിക്കലും അംഗീകരിക്കാത്ത ഒരു കാര്യമുണ്ട് അവൻ അവനു വേണ്ടി ജീവിക്കാൻ മറന്നു എന്ന സത്യം. ജരാനരകൾ ബാധിച്ച താടിയിൽ വിറയാർന്ന കൈകൾ താങ്ങി ആ സത്യം മനസ്സിലാക്കുന്ന ഒരു ശരാശരി മനുഷ്യനാകാൻ ഞാനില്ല. എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും എന്നാൽ കഴിയുന്നത്‌ ഞാൻ ചെയ്യും. അവർക്ക് വേണ്ടി ജീവിക്കുകയും ചെയ്യാം. കൂടും കുടുംബവും ആകാം. പക്ഷെ എന്റെ ജീവിതം എന്റെതും കൂടിയാണ് …അവിടെ എനിക്ക് മാത്രമായ് ഒരൽപം സമയം … അതിനു സമയം ഞാൻ കണ്ടെത്തുന്നു …

      സുഹൃത്ത്‌ മനു…വരൂ… ഒരുമിച്ചൊരു യാത്ര പോകാം… നിങ്ങൾക്കെപ്പോഴും സ്വാഗതം…

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>